വൈപ്പിൻ : നായരമ്പലം കൊച്ചമ്പലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് തന്ത്രി അനിരുദ്ധൻ, മേൽശാന്തി പ്രജിത്ത് എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. തുടർന്ന് ഷൺമുഖാനന്ദ കാവടി സംഘത്തിന്റെ കാവടി ഘോഷയാത്ര നടത്തി.

നാളെ വൈകിട്ട് പുഷ്പാഭിഷേകം, കരോക്ക ഗാനമേള , 5 ന് വൈകിട്ട് ശ്രീമുരുകനൃത്ത വിദ്യാലയത്തിന്റെ നൃത്തസന്ധ്യ, 6 ന് വൈകിട്ട് ഓട്ടൻതുള്ളൽ, രാത്രി നാടകം, 7 ന് വൈകീട്ട് കല്ലൂർ ഉണ്ണിക്കൃഷ്ണന്റെ തായമ്പക, നായരമ്പലം സൗത്ത് എസ്.എൻ.ഡി.പി ശാഖയിൽ സമൂഹപറ, താലസമർപ്പണം, പള്ളിവേട്ട, തൈപ്പൂയ ദിവസമായ 8ന് രാവിലെ അഭിഷേകം, കൂട്ടവെടി, അഭിഷേകക്കാവടി , കാഴ്ചശ്രീബലി, ചേന്ദമംഗലം രഘു മാരാരുടെ പഞ്ചാരിമേളം, ആനയൂട്ട് , വൈകിട്ട് പകൽപൂരം, തിരുവല്ല രാധാകൃഷ്ണന്റെ പാണ്ടിമേളം, രാത്രി സൂപ്പർ കോമഡിഷോ, ശങ്കരനാരായണ ക്ഷേത്രത്തിൽ നിന്ന് ആറാട്ട് എഴുന്നള്ളിപ്പ് . ഉത്സവാഘോഷങ്ങൾക്ക് പ്രസിഡന്റ് രഞ്ജിത്ത് , സെക്രട്ടറി എം എ സത്യൻ എന്നിവർ നേതൃത്വം നൽകും.