ആലുവ: കൊടികുത്തുമല ഭരണഘടനാ സംരക്ഷണവേദി ഇന്ന് വൈകിട്ട് 5.30ന് കൊടികുത്തുമല കെ.എം.ജെ ഹാളിൽ 'ദേശീയത, ഭരണഘടന, പൗരത്വം' എന്നീ വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. വി.കെ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തും.