വൈപ്പിൻ : പള്ളിപ്പുറം പഞ്ചായത്ത് 11-ാം വാർഡ് മൈത്രി അങ്കണവാടിക്കായി ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് അംഗം അയ്യമ്പിള്ളി ഭാസ്‌കരൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.കെ. ജയൻ, രാധിക സതീഷ്, സി.ഡി.എസ് ചെയർപേഴ്‌സൺ ഉഷ സദാശിവൻ, കെ.സി. സുരേഷ്, സജിത സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.