കൊച്ചി: സമസ്തചരാചരങ്ങളിലും ഈശ്വര ചൈതന്യത്തെ ദർശിക്കുകയും അവയെ സമൂഹത്തിന് മനസിലാക്കുന്ന തരത്തിൽ ക്രമീകരിച്ച സന്യാസി ശ്രേഷ്‌നാണ് പരേതനായ ഉഡുപ്പി പേജാവർ മഠാധിപതി സ്വാമി വിശ്വേശതീർത്ഥയെന്ന് നിയുക്ത ഉഡുപ്പി മഠാധിപതി സ്വാമി വിശ്വപ്രസന്ന തീർത്ഥ പറഞ്ഞു.

എം.ജി റോഡിലെ ഉഡുപ്പി മാദ്ധ്യമന്ദിറിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു സ്വാമി . ആർ.എസ്.എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോൻ, ഉഡുപ്പി മാധ്വവ ബ്രാഹ്മണ സഭ കേരള രക്ഷാധികാരി പി.വി. സീതാരാമൻ എമ്പ്രാന്തിരി, വൈദികരായ രാഘവേന്ദ്ര ഭട്ട്, ലക്ഷ്മീശ ഭട്ട്, എന്നിവർ സംസാരിച്ചു. സ്വാമി വിശ്വേശപ്രസന്ന തീർത്ഥയെ മന്ദിർ ഭാരവാഹികളായ എം.എ. ഹരികൃഷ്ണൻ പോറ്റി, ബിന്ദു മാധവ്, ജി. ഗോപിനാഥ്, വി.സുന്ദർ റാവു, പി.ആർ. വിശ്രുത്, എം. യോഗേഷ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.