വൈപ്പിൻ : മത്സ്യഫെഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജെൻഡർ ഇക്വാലിറ്റി ആൻഡ് വിമൻ എംപവർമെന്റ് പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് തുണിസഞ്ചി നിർമ്മാണത്തിൽ ആറുദിവസത്തെ പരിശീലനം നൽകി. ഞാറക്കൽ മുതൽ പറവൂർ വരെയുള്ള മത്സ്യഫെഡ് സംഘങ്ങളിൽ ഉള്ളവർക്ക് നായരമ്പലത്ത് വെച്ചായിരുന്നു പരിശീലനം. പരിശീലനം ലഭിച്ചവർക്ക് എസ്. ശർമ്മ എം.എൽ.എ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡയറക്ടർ വർഗീസ്, സീനിയർ ഫാക്കൽറ്റി അനിൽകുമാർ, കോ ഓർ ഡിനേറ്റർ എം.ജി. അനിൽ, പരിശീലക പി.ആർ. ആൻസി, മത്സ്യഫെഡ് ജില്ലാ മാനേജർ ഡെയ്സി , അസി. മാനേജർ സുധ എന്നിവർ സംസാരിച്ചു.