vishnu-unnikrishnan
ഇന്നലെ വിവാഹിതരായ സിനിമാ നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണനും ഐശ്വര്യയും

കൊച്ചി : സിനിമാനടനും തിരക്കഥാകൃത്തും കാക്കനാട് ചെമ്പുമുക്ക് അമ്പാടി ഹൗസിൽ ഉണ്ണിക്കൃഷ്ണന്റെയും ലീലയുടെയും മകനുമായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ വിവാഹിതനായി. കോതമംഗലം നെല്ലിക്കുഴി അത്തിപ്പിള്ളിൽ എ.ആർ. വിനയന്റെയും ശോഭനാകുമാരിയുടെയും മകൾ ഐശ്വര്യയാണ് വധു.

ഇന്നലെ രാവിലെ കോതമംഗലം കല ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിലും വൈകിട്ട് എറണാകുളം റെന ഓഡിറ്റോറിയത്തിൽ നടന്ന സൽക്കാരത്തിലും സിനിമ, രാഷ്ട്രീയ മേഖലകളിലെ നിരവധിപേർ പങ്കെടുത്തു.

എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ 2003ൽ ആണ് വിഷ്ണു സിനിമാ അഭിനയം ആരംഭിച്ചത്. 2015 ൽ നാദിർഷാ സംവിധാനം ചെയ്ത അമർ അക്ബർ ആന്റണി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി ശ്രദ്ധ നേടി. കട്ടപ്പനയിലെ ഋത്വിക് റോഷനിൽ ആദ്യമായി നായകവേഷം ചെയ്തു. മോഹൻലാൽ നായകനായ ബിഗ് ബ്രദറിൽ ഉൾപ്പെടെ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്.