പനങ്ങാട്.ഉദയത്തും വാതിൽ സെൻട്രൽ റസിഡന്റ്സ് അസോസിയേഷന്റേയും മുത്തുറ്റ് സ്നേഹാശ്രയയുടേയും സംയുക്താഭിമുഖ്യത്തിൽ ഉദയത്തുംവാതിൽ കടത്തുകടവ് പരിസരത്തു വെച്ച് നടന്ന മെഡിക്കൽക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ആർ.രാഹൂൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് തോമസ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെസ്സി ആന്റണി, വൈസ് പ്രസിഡന്റ് .കെ.എം.മനോജ് കുമാർ മുതലായവർ പ്രസംഗിച്ചു. മുത്തുറ്റ് സ്നേഹാശ്രയയുടെ ഡി.അയ്യപ്പൻ ബോധവത്കരണ ക്ലാസ് എടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് പരിശോധന ഫലവും ഹെൽത്ത് കാർഡും വിതരണം ചെയ്തു.