കൊച്ചി: ലോക കാൻസർ ദിനമായ ഇന്ന് ആസ്റ്റർ മെഡ്‌സിറ്റി കാൻസർ ബോധവത്കരണ പരിപാടിയായ സഹയോഗ്-2020 സംഘടിപ്പിക്കുന്നു. ആസ്റ്റർ മെഡ്‌സിറ്റിയിലെ ഓങ്കോളജി ഡിപ്പാർട്ട്‌മെന്റ്, കുസാറ്റിലെ പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്‌നോളജിയിലെ എൻ.എസ്.എസ് യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ആസ്റ്റർ മെഡ്‌സിറ്റിയിലെ ഡോക്ടർമാർ നേതൃത്വം നൽകുന്ന ബോധവത്കരണ ക്ലാസുകളും, ക്വിസ് മത്സരവും നടക്കും. പരിപാടിയിൽ കാൻസർ രോഗത്തെ അതിജീവിച്ചവർ അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കും.