മരട്: ഭരണഘടന സംരക്ഷണ സമിതി മരടിൽ സംഘടിപ്പിച്ച പൊതുസമ്മേളനം വി.ഡി.സതീശൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു.പൗരത്വ നിയമം മുസ്ലിം വിഷയമായി ആരും കാണരുതെന്നും ഇത് എല്ലാ വിഭാഗങ്ങളെയും,കുട്ടികളെയും, തലമുറകളെയും ബാധിക്കുന്ന വിഷയമാണെന്നും അത് കൊണ്ട് ജനങ്ങൾക്കെതിരാവുന്ന എല്ലാ നീക്കങ്ങളെയും ചെറുത്ത് തോൽപിക്കേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു.മരട് കൊട്ടാരം ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ ആയിരങ്ങൾ അണിനിരന്നു.കുണ്ടന്നൂർ ജംങ്ഷഷനിലൂടെ കടന്നു ദേശീയ പാതയിലൂടെ നെട്ടൂർ പള്ളി സ്റ്റോപ്പിന് സമീപം ഡോ.അംബേദ്കർ നഗറിൽ റാലിസമാപിച്ചു..സമാപിച്ചു , അഡ്വ.ഷെറി ജെ തോമസ്അദ്ധ്യക്ഷതവഹിച്ചു. അഡ്വ.ഗഫൂർ സ്വാഗതംപറഞ്ഞു.എം.സ്വരാജ് എം.എൽ.എ.പി പി സന്തോഷ്, സാഹിറ, നെട്ടൂർ മഹല്ല് മുസ് ലിം ജമാഅത്ത് ഖത്തീബ് ഹസൻ അഷ്റഫി, മുഹമ്മദ് കുട്ടി മാസ്റ്റർ, എ ആർ പ്രസാദ്, അബ്ദു മനയത്ത്, ബോബൻ നെടുംപറമ്പിൽ, ജബ്ബാർ പാപ്പന, നെജീബ് എന്നിവർ പ്രസംഗിച്ചു.