കൊച്ചി: പോണേക്കര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് തുടക്കമായി. എട്ടിന് സമാപിക്കും.ഇന്നലെ വൈകിട്ട് ക്ഷേത്രം തന്ത്രി ചെറായി കെ എ പുരഷോത്തമൻ തന്ത്രിയുടെ കാർമ്മികത്വത്തിൽ മേൽശാന്തി കെ ബി.ജഗദീശൻ ശാന്തിയുടെ നേതൃത്വത്തിൽ കൊടിയേറ്റം നടന്നു. തുടർന്ന്
ശ്രീനാരായണ നഴ്‌സറി സ്‌കൂൾ കുട്ടികളുടെ കലാപരിപാടികളുടെ അവതരണവും എസ്.എസ്.എൽ.സി, പ്‌ളസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് പുരസ്‌കാര വിതരണവും എസ്എൻ. യൂത്ത് മൂവ്‌മെന്റ് അവതരിപ്പിച്ച യുവസന്ധ്യയും അരങ്ങേറി. നാളെ വൈകിട്ട് 7 ന് ശ്രീനാരായണ കലാവേദിയുടെ കലാസന്ധ്യ.4 ന് വൈകിട്ട് 7 ന് കളമെഴുത്തും പാട്ടും, 8 ന് അമ്പലപ്പുഴ സാരഥി അവതരിപ്പിക്കുന്ന നാടകം. കപടലോകത്തെ ശരികൾ.5 ന് വൈകിട്ട് 7 ന് സംഗീതസന്ധ്യ, 8.30 ന് ബാലെ മഹാരുദ്രൻ, അവതരണം. തിരുവനന്തപുരം അക്ഷയശ്രീ .6 ന് വൈകിട്ട് 5 ന് തെക്കുംഭാഗം ശ്രീമുരുകകാവടി സംഘത്തിന്റെ കാവടി , 7.30 ന് കാണിനാട് സൂരജും സംഘവും അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, 7 ന് രാത്രി 8.30 ന് നാടൻപാട്ട്, 8 ന് രാവിലെ 8. ന് വൈകിട്ട് 3 ന് പകൽപ്പൂരം മുട്ടാർ കവലയിൽ നിന്നും പുറപ്പെടുന്നു. 5.30 ന് വടക്കുംഭാഗം ശ്രീ ബാലമുരുക കാവടിസംഘത്തിന്റെ കാവടി , രാത്രി 2 ന് ആറാട്ടോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങും