കൊച്ചി: ആഗോള കാൻസർ ദിനമായ ഇന്ന് കാൻസറിനെക്കുറിച്ച് അറിയേണ്ടതെല്ലാം കാൻസർ ചികിത്സാവിദഗ്ദ്ധരോട് നേരിട്ട് ചോദിച്ചറിയാൻ വി.പി.എസ് ലേക്‌ഷോർ ഹോസ്പിറ്റൽ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. രാവിലെ 10.30ന് ഹോസ്‌പിറ്റലിൽ നടക്കുന്ന പരിപാടിയിൽ ഡോ. വി.പി. ഗംഗാധരൻ, ഡോ.എച്ച്. രമേഷ്, ഡോ. ജോർജ്.പി.എബ്രഹാം, ഡോ. ചിത്രതാര, ഡോ. റോയ്.ജെ.മുക്കട, ഡോ. ജോസഫ് എഡിസൺ, ഡോ. ഷോൺ ടി ജോസഫ്, ഡോ. ഹരി മോഹൻ, ഡോ. അനുപമ എന്നിവർ പങ്കെടുക്കും. പരിപാടിയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ ഡോക്ടർമാരിൽ ഒരാളുമായി പിന്നീട് ഒരു സൗജന്യ കൺസൾട്ടേഷൻ ലഭ്യമാകും. കാൻസറുമായി ബന്ധപ്പെട്ട പരിശോധനകൾക്ക് ഇളവും ലഭിക്കും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.വിവരങ്ങൾക്ക്: 7559020088.