കൊച്ചി: എറണാകുളം ജില്ലാ തായ്‌ക്കോണ്ടോ അസോസിയേഷന്റെ കീഴിൽ വിവിധ സ്‌കൂളുകളിലായി തായ്‌ക്കോണ്ടോ പരിശീലനം ലഭിച്ച ഇരുനൂറോളം പ്ലസ്‌വൺ ക്ലാസിലെ പെൺകുട്ടികളുടെ ജില്ലാതല ഡെമോൺസ്‌ട്രേഷനും കളർബെൽറ്റ് ടെസ്റ്റും നടന്നു.

ജിയോംഗ് യു സ്‌പോർട്‌സ് ആൻ‌ഡ് ഫിറ്റ്‌നസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എറണാകുളം ജില്ലാ തായ്‌ക്കോൺഡോ അസോസിയേഷൻ ജോ. സെക്രട്ടറിയും ടെക്‌നിക്കൽ കമ്മിറ്റി ചെയർമാനുമായ എൽദോസ് പി. അബി അദ്ധ്യക്ഷത വഹിച്ചു. എറണാകുളം അസിസ്റ്റൻറ് കമ്മീഷണർ ടി. ആർ. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ശങ്കരനാരായണൻ.എ, നസറുദ്ദീൻ.എ, സ്റ്റീഫൻ മാത്യു, കീർത്തന എൻ .കെ, അർഷ വി.എം, പ്രിൻസ് അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.