കൊച്ചി: ഫാഷൻലോകത്ത് ശോഭിക്കാൻ ഭിന്നശേഷിക്കാർക്കും അവസരമൊരുക്കി ആർസൺ മീഡിയ സൊല്യൂഷൻസ്. 9ന് കടവന്ത്ര കൊച്ചി പാലസ് ഹോട്ടലിൽ നടക്കുന്ന സ്റ്റാർസ്റ്റാമ്പ് സീസൺ വൺ ഷോയിൽ പങ്കെടുക്കാനാണ് അവസരം. ദേശീയ വീൽചെയർ ബാസ്ക്കറ്റ്ബാൾ താരം ഗൗസിയ താജ്, അഭിനേത്രി അഞ്ജുറാണി എന്നിവർ വീൽചെയറിന്റെ പരിമിതി മറികടന്ന് റാമ്പിലെത്തും. മറ്റുള്ളവർക്ക് ആർസണിന്റെ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകൾ വഴി അപേക്ഷിക്കാം. 5 ഡിസൈനർമാർ പുതിയ മോഡൽ വസ്ത്രങ്ങൾ ഷോയിൽ പരിചയപ്പെടുത്തും. 6 മുതൽ 10 വയസ് വരെ, 11 മുതൽ 17 വരെ, 18 മുതൽ 29 വരെ, 30 മുതൽ 45 വരെ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരം. വാർത്താസമ്മേളനത്തിൽ അജീഷ് എം.വേളു, ജിജോ വാസുദേൻ എന്നിവർ പങ്കെടുത്തു.