കൊച്ചി: വിൻസെൻഷ്യൻ കോൺഗ്രിയേഷൻ സ്ഥാപകൻ കാട്ടറാത്ത് വർക്കിയച്ചനെ വിശുദ്ധനാക്കുന്നതിന്റെ ആദ്യഘട്ടമായ ദൈവദാസ പ്രഖ്യാപനം നാളെ (ബുധൻ) രാവിലെ 11ന് നടക്കും. ഇടപ്പള്ളിയിലുള്ള വിൻസെൻഷ്യൻ സഭയുടെ ജനറലേറ്റിലാണ് നാമകരണ ഉദ്ഘാടനം. സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, എറണാകുളം -അങ്കമാലി അതിരൂപത മെത്രെപ്പൊലിത്തൻ വികാരി മാർ ആന്റണി കരിയിൽ, പാലക്കാട് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത്, മാർ മാത്യു വാണിയകിഴക്കേൽ തുടങ്ങിയവർ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ഫാ. ജോസ് പുതിയേടത്ത്, ഫാ. ജോസ് പൊള്ളയിൽ, ഡോ ജെയിംസ് പെരേപ്പാടൻ,ഡോ. ജോസഫ് എറമ്പിൽ, ജോ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ തുടങ്ങിയവർ പങ്കെടുക്കും. ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ, ഫാ. അലക്സ് ചാലങ്ങാടി, ഫാ. ജോസഫ് എറമ്പിൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.