കോതമംഗലം: തങ്കളം ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിലെ ഏഴാമത് പ്രതിഷ്ഠാ മഹോത്സവം 22 മുതൽ 26 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. സ്വാഗതസംഘം രൂപീകരണം ഇന്ന് രാവിലെ 11ന് ദേവഗിരി ഗുരുപ്രസാദം പ്രാർത്ഥനാ ഹാളിൽവച്ച് നടക്കും. നേതൃത്വം വഹിക്കാൻ കഴിയുന്ന മുഴുവൻ വിശ്വാസികളും എത്തിച്ചേരണമെന്ന് യൂണിയൻ സെക്രട്ടറി പി.എ. സോമൻ, ക്ഷേത്രം കൺവീനർ പി.വി. വാസു എന്നിവർ അറിയിച്ചു.