കൊച്ചി: ജപ്പാനിലെ മലയാളി എ.എം നായർ എന്ന നായർസാന്റെ കഥയുമായി പുതിയ സിനിമ ഏഷ്യൻ ടൈഗർ ഒരുങ്ങുന്നു. ഇൻഡോ-ജാപ്പനീസ് സംയുക്ത നിർമ്മാണ സംരംഭമായി നിർമ്മിക്കുന്ന ചിത്രത്തിന് 100 കോടി രൂപയാണ് ബഡ്ജറ്റ് പ്രതീക്ഷിക്കുന്നതെന്ന് നവാഗത സംവിധായകൻ ഷമീർ നാസർ പറഞ്ഞു. രാം കമലും എസ്.എൻ അജിത്തും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ജപ്പാനിലെ ടോയ് സുമറോയ് സ്റ്റുഡിയോയിൽ 70 ശതമാനവും ചിത്രീകരിക്കും. അഞ്ചിലേറെ ഭാഷകളിൽ ചിത്രം ഒരുക്കുമെന്ന് രാം കമൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2021 ഓണത്തിന് പുറത്തിറക്കാൻ ഉദ്ദേശിക്കുന്നു. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരെന്ന് തീരുമാനിച്ചിട്ടില്ല. നെയ്യാറ്റിൻകര സ്വദേശി എ.എം നായർക്ക് അർഹിക്കുന്ന ബഹുമാനം കേരളത്തിൽ ലഭിച്ചില്ലെന്നും വിദ്യാർത്ഥികൾ പഠിച്ചിരിക്കേണ്ട

ദേശ സ്നേഹിയാണ് അദ്ദേഹമെന്നും എസ്.എൻ അജിത്ത് പറഞ്ഞു.