കൊച്ചി : ബാർബർ , ബ്യൂട്ടീഷൻ, കെെത്തൊഴിലാളി , വിദഗ്ദ്ധ തൊഴിലാളി , അലക്ക് , ക്ഷേത്ര , ഗാർഹിക തൊഴിലാളികൾക്കുള്ള അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷ പദ്ധതിയിലെ വർദ്ധിപ്പിച്ച നിരക്കിലുള്ള അംശാദായ കുടിശിക പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധി ജൂൺ 30 വരെ നീട്ടി . ചൊവ്വ, ബുധൻ ദിവസങ്ങളിൽ എറണാകുളം മാർക്കറ്റ് റോഡിലുള്ള ബോർഡിന്റെ ജില്ലാ ഓഫീസിൽ നേരിട്ട് അടയ്ക്കണം. ഫോൺ 0484- 2366191.