കൊച്ചി: അസോസിയേഷൻ ഒഫ് സിംഗിൾ വിമൻ ഫോർ ആക്ഷൻ ആൻഡ് സെൽഫ് ഹെൽപിന്റെ നേതൃത്വത്തിൽ സിംഗിൾ വിമൻസ് ഡേ ആഘോഷിച്ചു. മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്തു. എറണാകുളം വെെ.എം.സി.എ ഹാളിൽ നടന്ന ചടങ്ങിൽ ആശ്വാസ് പാട്രൻ ഷീല വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു.
ആരോഗ്യകരമായ ജീവിതം എന്ന വിഷയത്തിൽ ഡോ. അലക്സ് മാത്യു, ഡോ. ഫെബിന അബ്ദുൾ ഖാദർ എന്നിവർ ക്ളാസെടുത്തു. ചടങ്ങിൽ പഠന സഹായങ്ങളും അവാർഡുകളും വിതരണം ചെയ്തു. ആശ ലത , ജോർജ് കാടൻകാവിൽ എന്നിവർ പ്രസംഗിച്ചു.