കൊച്ചി: എറണാകുളം ദിവാൻസ് റോഡിലെ ദേവീ ക്ഷേത്രത്തിലെ (തെക്കേ അമ്മൻ കോവിൽ) പ്രതിഷ്ഠാ ദിനാഘോഷം ഫെബ്രുവരി 12 ന് നടക്കും. മഹാഗണപതി ഹോമം , നവകം , കലശാഭിഷേകം, പഞ്ചവാദ്യം , ഭജന, ഭക്തി ഗാനങ്ങൾ , വിശേഷാൽ നിറമാല വിളക്ക് എന്നിവ ആഷോഷത്തിനോടനുബന്ധിച്ച് ഉണ്ടാകുമെന്ന് സെക്രട്ടറി കെ. ശശിധരൻ അറിയിച്ചു.