കൊച്ചി: കെ.പി.സി.സി സംസ്‌കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് പൗരത്വ നിയമത്തിനെതിരേ നയിക്കുന്ന 'കാവൽ യാത്ര'യ്ക്ക് ഇന്ന് എറണാകുളം ജില്ലയിൽ സ്വീകരണം നൽകും. വൈകിട്ട് നാലിന് പെരുമ്പാവൂർ കുറുപ്പംപടി ജംഗ്ഷനിൽ യാത്ര എത്തിച്ചേരും. കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചൻ സാംസ്‌കാരികസദസ് ഉദ്ഘാടനം ചെയ്യും. ആറിന് മൂവാറ്റുപുഴ പ്രായിപ്ര കവലയിൽ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക സദസുകളിൽ ഡോ. എം.സി. ദിലീപ് കുമാർ, ആർ. ഗോപാലകൃഷ്ണൻ, ശ്രീമൂലനഗരം മോഹൻ, ടി.എം. സക്കീർ ഹുസൈൻ, ഡോ. മാത്യു കുഴൽനാടൻ, ജില്ലാ ചെയർമാൻ എച്ച്. വിൽഫ്രെഡ്, വൈസ് ചെയർമാൻ വി.എസ്. ദിലീപ്കുമാർ തുടങ്ങിയവർ പ്രസംഗിക്കും.