കൊച്ചി: കോർപ്പറേഷൻ 72-ാം ഡിവിഷനിൽ കോൺഗ്രസ് (എെ) ഡിവിഷൻ കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് തമ്പി അദ്ധ്യക്ഷത വഹിച്ചു. പൊറ്റക്കുടി ഓസ്റ്റിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ കെ.എ. ബാബു (പ്രസി.), നീന ഓസ്റ്റിൻ, ജോബി നടുവിലേ വീട്ടിൽ ( വെെസ് പ്രസി. ), സുഹെെൽ, ബാബു ഇല്ലത്ത് , ജെറി , ഇ. ഡി. പോൾ , അബ്ദുൾ മാലിക് ( സെക്ര. ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. സാബു സഹദേവൻ സ്വാഗതവും ജെറി നന്ദിയും പറഞ്ഞു.