മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ബഷീർ ചോട്ടുഭാഗത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ എൻ.അരുൺ, പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ബി.ഇബ്രാഹിം,വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആമിന മുഹമ്മദ് റാഫി, വാർഡ് മെമ്പർ വി.എച്ച്. ഷെഫീഖ്,പ്രിൻസിപ്പൽ ആർ.പത്മ, ഹെഡ്മാസ്റ്റർ കെ.വി.മനോജ്, പി.ടി.എ. വൈസ് പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം, എസ്.എം.സി. ചെയർമാൻ ബൈജു പായിപ്ര, എം.പി.ടി.എ. ചെയർപേഴ്സൺ ഹസീന അലി,കെ.എം. ഷീജ എന്നിവർ സംസാരിച്ചു. സർവീസിൽനിന്നും വിരമിക്കുന്ന കെ.എൻ. പ്രദീപ്, ജോൺസൺ ജോൺ എന്നിവർക്ക് യോഗത്തിൽ യാത്ര അയപ്പ് നൽകി.