nirmala
മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷം ജേക്കബ് ജോബ് ഐ.പി.എസ്. ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: നിർമ്മല ഹയർ സെക്കൻഡറി സ്കൂളിന്റെ 59-ാമത് വാർഷികാഘോഷവും യാത്രയയപ്പ്സമ്മേളനവും ജേക്കബ് ജോബ് ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ ഫാ.പോൾ നെടുംപുറം അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ മോൺ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ.ആന്റണി പുത്തൻകുളം, മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി സഹ വികാരി ഫാ. ചാൾസ് കപ്യാരുമലയിൽ, അദ്ധ്യാപക പ്രതിനിധികളായ ജോർജ് മാത്യു, കെ.പി.മേഴ്സി, പി.ടി.എ. പ്രസിഡന്റ് സിബി കണ്ണമ്പുഴ, എം.പി.ടി.എ പ്രസിഡന്റ് റിന ജോർജ്, പൂർവ വിദ്യാർത്ഥി പ്രതിനിധി ഡെന്നീസ് രാജൻ, വിദ്യാർത്ഥി പ്രതിനിധി ഹഫീസ സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപിക എൻ.സി.ഫിലോമിനക്ക് യോഗത്തിൽ യാത്രയയപ്പും നൽകി.