മഞ്ഞുമ്മൽ: മഞ്ഞുമ്മൽ ശ്രീകുമാര വിലാസം സഭ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ 55-ാമത് തിരുവുത്സവം ഇന്ന് ആരംഭിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വടക്കുംപുറം കെ.കെ ശശിധരന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും രാവിലെ 4 ന് പള്ളിയുണർത്തൽ 5 ന് നിർമ്മാല്യദർശനം തുടർന്ന് ഗണപതിഹോമം, ഉഷപൂജ, ഗുരുപൂജ, സമൂഹപ്രാർത്ഥന, ചതുശുദ്ധി ധാര പഞ്ചഗവ്യം ചഞ്ചകം, പഞ്ചവിംശ്വതി, ശ്രീഭൂതബലി നാരായണീയ പാരായണം. അമൃതഭോജനം വൈകിട്ട് 6ന് ദീപാരാധന ദീപകാഴ്ച ധ്വജാരോഹണം പുഷ്പാഭിഷേകം അത്താഴപൂജ കുച്ചിപ്പുടി ഡബിൾ തായമ്പക. 10 ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.