വൈപ്പിൻ : പെരുവനം കുട്ടൻമാരാർ നയിച്ച പഞ്ചാരിമേളം, ചോറ്റാനിക്കര വിജയൻമാരാർ നയിച്ച പഞ്ചവാദ്യം, ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ നയിച്ച പാണ്ടിമേളം, ഉദയനാപുരം ഹരിയുടെ പഞ്ചവാദ്യം എന്നിവയുടെ താളവിസ്മയത്തിൽ നായരമ്പലം ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മനംകവർന്നു. ശീവേലി, പകൽപൂരം, താലപ്പൊലി എഴുന്നള്ളിപ്പ് എന്നിവയിൽ നായരമ്പലം രാജശേഖരൻ, കുന്നത്തൂർ രാമു, ചൈത്രം അപ്പു, വരടിയം ജയറാം, അക്കിക്കാവ് കാർത്തികേയൻ, തോട്ടക്കാട്ട് വിനായകൻ, മൗട്ടത്ത് രാജേന്ദ്രൻ എന്നീ ഏഴ് ഗജവീരന്മാർ അണിനിരന്നു. ആദർശ് ഏലൂർ, ചേർത്തല വിഷ്ണു , പെരുവാരം ഗോപി, തൃക്കാക്കര മനോജ് എന്നിവരുടെ നാദസ്വരക്കച്ചേരിയും ഉണ്ടായിരുന്നു.