മൂവാറ്റുപുഴ:ടൂറിസ്റ്റ് ബസുകൾക്ക് മുന്നിൽ നെറ്റിപ്പട്ടം പോലെ എഴുതിയ പേരുകൾ ഇനിയില്ല.മാർച്ച് ഒന്നു മുതൽ പെർമിറ്റെടുക്കുന്ന ബസുകൾക്ക് വെള്ള നിറവും ടൂറിസ്റ്റ് എന്ന പേരും മാത്രം.വിദ്യാർത്ഥികളുടെയും യുവാക്കളുടെയുംചങ്ക്‌സായിരുന്ന ടൂറിസ്റ്റ് ബസുകളിൽ നിന്ന് നിറങ്ങളും ഇഷ്ടതാരങ്ങളുടെ സ്റ്റിക്കറും അപ്രത്യക്ഷമാകുന്നു..

ട്രാൻസ് പോർട്ട് കമ്മീഷണർ ആർ.ശ്രീലേഖ അദ്ധ്യക്ഷയായ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് തീരുമാനമെടുത്തത്.കോൺട്രാക്ട് കാരേജ് ഒാപ്പറേറ്റർമാരുടേയും മറ്റും അഭിപ്രായം ആരാഞ്ഞ ശേഷം ഈ ആഴ്ച തന്നെ വിജ്ഞാപനം ഇറങ്ങും. നാഷണൽ പെർമി​റ്റ് ബസുകൾക്ക് നേരത്തെകളർ കോഡ് നിർബന്ധമാക്കിയിരുന്നു.ടൂറിസ്റ്റ് ബസുകളിൽ വരച്ചിട്ടുള്ള ഇഷ്ട താരങ്ങളുടെയും വന്യ മൃഗങ്ങളുടെയും ചിത്രങ്ങൾമറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ തിരിച്ച് അപകടങ്ങൾസൃഷ്ടി​ക്കുന്നതായി​ മോട്ടോർ വെഹി​ക്കിൾ വകുപ്പ് ചൂണ്ടിക്കാട്ടി​യി​രുന്നു. രജിസ്‌ട്രേഷൻഎടുക്കുമ്പോഴും പെർമിറ്റ് പുതുക്കുമ്പോഴും ബസുകളിൽ സ്റ്റിക്കർ വർക്കും മറ്റും പാടില്ലെന്ന് നി​ർദേശി​ക്കാറുണ്ടെങ്കി​ലും പിന്നീട് ലക്ഷങ്ങൾ ചെലവഴി​ച്ച് മാറ്റം വരുത്തുകയാണ് പതി​വ്. . ബസുകളിലെ സൗണ്ട് സിസ്റ്റത്തിനും റേ ലൈറ്റുകൾക്കുംനേരത്തെ നി​രോധനം ഏർപ്പെടുത്തി​യി​രുന്നു.

നി​ർദേശങ്ങൾഇങ്ങനെ:

വെള്ള നിറത്തിനു പുറമെ ബസിന്റെ ഇരു വശങ്ങളിലും ചാര നിറത്തിൽ 10 സെൻറി മീറ്റർ വീതിയിൽ വര വേണം

മുൻ ഗ്ലാസിന് മുകളിൽ ടൂറിസ്റ്റ് എന്ന് എഴുതണം.

പിൻവശത്തെ ഗ്ലാസിലും ബസിന്റെ ഇരു വശങ്ങളി​ലും ആവശ്യമെങ്കിൽ ടൂറിസ്റ്റ് ബസ് എന്നെഴുതാം

പിൻ ഗ്ലാസിൽ 40 സെൻറീ മീറ്റർ വലി​പ്പത്തിൽ രജിസ്റ്റേഡ് ഓണറുടെ പേരും മേൽവിലാസവുംആവശ്യമെങ്കിൽ പ്രദർശിപ്പിക്കാം