വൈപ്പിൻ : നായരമ്പലം തീരദേശറോഡ് നിർമ്മാണം പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് നായരമ്പലം മണ്ഡലം കോൺഗ്രസ് പ്രവർത്തകർ ഞാറക്കൽ പൊതുമരാമത്ത് വകുപ്പ് ഓഫീസ് ഉപരോധിച്ചു. ഉപരോധത്തിൽ ടി.എൻ. ലവൻ, എ.ജി. ഫൽഗുനൻ, ജോബി വർഗീസ്, ടിറ്റോ ആന്റണി, ലിയോ കുഞ്ഞച്ചൻ, ഇനാസ് അറക്കൽ, അനിൽ വടക്കേടത്ത്, വികാസ്, കെ.വി. ദാമോദരൻ എന്നിവർ പങ്കെടുത്തു.