മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി ആസൂത്രണത്തിനായുള്ള ഗ്രാമസഭ നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് സുബാഷ് കടയ്‌ക്കോട്ട് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജാൻസി ജോർജ്,ഒ.പി.ബേബി, ലിസി ജോളി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ജെ.ജോർജ്, റെബി ജോസ്, ലത ശിവൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോസി ജോലി വട്ടക്കുഴി, മേരി ബേബി, പായിപ്ര കൃഷ്ണൻ ,ചിന്നമ്മ ഷൈൻ, ടി.എം.ഹാരീസ്,ഒ.സി.ഏലിയാസ്,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.എസ്.സഹിത തുടങ്ങിയവർ സംസാരിച്ചു.