കൊച്ചി: കൊച്ചിയിൽ ഫെബ്രുവരി 8, 9 തീയതികളിൽ നടക്കുന്ന ഇന്റഗ്രേറ്റഡ് ഓങ്കോളജി ആഗോള സമ്മേളനത്തിൽ (ഐ.സി.ഐ.ഒ 2020) കാൻസർ ചികിത്സയിൽ വഴിത്തിരിവാകുന്ന 25പ്രബന്ധങ്ങൾ അവതരിപ്പിക്കുമെന്ന് സംഘാടകരായ ഗ്ലോബൽ ഹോമിയോപ്പതി ഫൗണ്ടേഷൻ (ജി.എച്ച്.എഫ്) ഡോ. ശ്രീവൽസ് മേനോൻ പറഞ്ഞു. ഹോട്ടൽ ലെ മെറിഡിയനിൽ നടക്കുന്ന സമ്മേളനം ഇത്തരത്തിൽആദ്യത്തേതാകും. ഓങ്കോളജിയിലെ മെഡിക്കൽ, സർജിക്കൽ, റേഡിയേഷൻ, ഹേമറ്റോളജി, പിഡിയാട്രിക്, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് പ്രമുഖ ഓങ്കോളജിസ്റ്റുകൾ പങ്കെടുക്കും. 12 പ്രധാന രോഗങ്ങളെ സംബന്ധിച്ച് ക്ലിനിക്കൽ യോഗാ പാഠങ്ങൾ അവതരിപ്പിക്കുന്ന യോഗ വിദഗ്ധരുടെ ക്ലാസുകൾ നടക്കുന്ന യോഗ ഹാൾ കോൺഫറൻസിന്റെ ഭാഗമായി പ്രവർത്തിക്കുമെന്നും ഡോ. മേനോൻ പറഞ്ഞു. സൈക്കോഓങ്കോളജിയിലും ആദ്യമായി ഒരു സെഷനുണ്ടാകും. ഡോ. സുരേന്ദ്രൻ, ഒസാൻ ബക്‌സിവൻ, ഡോ. വിധുബാല എന്നിവർ പങ്കെടുക്കുന്ന ഈ സെഷൻ ഡോ. വീണാവാണി നല്ലേപാലി നയിക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 6. രജിസ്‌ട്രേഷന്: www.icio2020.com.