പറവൂർ : അലിലഭാരത അയ്യപ്പസേവാസംഘം പറവൂർ ടൗൺ ശാഖ പെരുവാരം ശ്രീകൃഷ്ണക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം നാളെ (ബുധൻ) നടക്കും. രാവിലെ ഗണപതിഹവനം, വിശേഷാൽപൂജ, എട്ടിന് നാരായണീയ പാരായണം, ഒമ്പതിന് നവകം, പഞ്ചഗവ്യം, കളഭം, വൈകിട്ട് ദീപാരാധന, പ്രസാദവിതരണം.