jincy
ജിൻസി അജി

കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റായി ജിൻസി അജിയെ തിരഞ്ഞെടുത്തു. ഇന്നലെ പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് നടപടികൾക്ക് പൊതുമരാമത്ത് എറണാകുളം സബ് ഡിവിഷൻ അസിസ്​റ്റന്റ് എൻജിനീയർ എം.എസ്.മായ നേതൃത്വം നൽകി. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജേക്കബ് രാജി വച്ച ഒഴിവിലേക്കാണ് ജിൻസി അജിയെ എതിരില്ലാതെ തിരഞ്ഞെടുത്തത്. സാധാരണക്കാർക്ക് വേണ്ടി ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ നടപ്പിലാക്കും. പഞ്ചായത്തിലെ 82 റോഡുകൾ 15 കോടി മുടക്കി ട്വന്റി20യുടെ സഹകരണത്തോടെ നിർമിക്കും. കൂടാതെ ബസ് സ്റ്റാൻഡിന്റെ നിർമാണം ആധുനിക നിലയിൽ പൂർത്തീകരിക്കും. കൂടുതൽ സി​റ്റി സർവീസുകളെ കിഴക്കമ്പലത്തേക്ക് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ജിൻസി അജി പറഞ്ഞു.