പറവൂർ : ചെറിയപ്പിള്ളി പുളിക്കൽ ശ്രീഭദ്രകാളി ശ്രീഭുവനേശ്വരി ശ്രീസിദ്ധഗുരു ശ്രീമുത്തപ്പൻ ക്ഷേത്രത്തിൽ മഹോത്സവം നാളെ (ബുധൻ) നടക്കും. ഇന്ന് വൈകിട്ട് ശാന്തിഹോമം, ഭഗവത്‌സേവ, ബിംബശുദ്ധി, നാളെ രാവിലെ അഷ്ട്രദ്രവ്യ മഹാഗണപതിഹവനം, നാരായണീയ പാരായണം, നവകലശാഭിഷേകം, നൂറുപാലും, കളമെഴുത്ത് പാട്ട്, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് കളമെഴുത്ത് പാട്ട്, താലംവരവ്, രാത്രി കളമെഴുത്ത് പാട്ട്, വലിയഗുരുതിക്കു ശേഷം ചേണ്ടമേളം.