മൂവാറ്റുപുഴ: തൊടുപുഴരാമമംഗലം സെന്റർ ക്രോസ് റോഡിലെ പണ്ടപ്പിള്ളി മുതൽ മണ്ണത്തൂർ വരെയുള്ള റോഡ് നവീകരണത്തിന് 10 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. മൂവാറ്റുപുഴ, പിറവം നിയോജക മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്ന റോഡിന് ബാർഡിൽ നിന്നും എട്ട് കോടിയും സംസ്ഥാന സർക്കാർ വിഹിതമായ രണ്ട് കോടിയും അടക്കമാണ് 10 കോടി അനുവദിച്ചിട്ടുള്ളതെന്നും എം.എൽ.എ. അറിയിച്ചു.