അങ്കമാലി : നഗരസഭാ വികസനോത്സവത്തിന്റ ഭാഗമായി നടത്തുന്ന കവിത, കഥ മത്സരങ്ങൾക്ക് രചനകൾ ക്ഷണിച്ചു. സമ്മാനാർഹരായവർക്ക് 10000 രൂപ നൽകും. നഗരസഭയുടെ സുവനീറിൽ രചന പ്രസിദ്ധീകരിക്കും. താത്പര്യമുള്ളവർ മാർച്ച് 31ന് മുൻപായി നഗരസഭ സുവനീർ കമ്മിറ്റിയുമായി ബന്ധപ്പെടണം.