akshitha-
ഹ്രസ്വചിത്രം അക്ഷിതയുടെ പ്രദർശനത്തോടനുബന്ധിച്ച് നിർമ്മാതാവ് വിനോദ് പോക്ലായിക്ക് എൽദോ എബ്രഹാം എം .എൽ .എ. ഉപഹാരം നൽകുന്നു.

മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വ ചിത്രം അക്ഷിതയുടെ പ്രദർശനം മൂവാറ്റുപുഴ വെട്ടുകാട്ടിൽ തീയറ്ററിൽ നടന്നു. ചിത്രത്തിന്റെ നിർമ്മാതാവ് വിനോദ് പോക്ലായിക്ക് എൽദോ എബ്രഹാം എം എൽ എ ഉപഹാരം നൽകി. ചലച്ചിത്ര സംവിധായകരായ സോഹൻ സീനു ലാൽ,എ.ആർ. ബിനുരാജ് എന്നിവർ സംസാരിച്ചു.