തൃക്കാക്കര : റവന്യൂ വകുപ്പ് ജീവനക്കാരോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് റവന്യൂ വകുപ്പ് ജീവനക്കാർ ഫെബ്രുവരി 19ന് സംസ്ഥാന വ്യാപകമായി പണിമുടക്കുന്നു.
വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് ഏർപ്പെടുത്തുക, വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെയും ഓഫീസ് അറ്റൻഡറുമാരുടെയും പ്രമോഷൻ ക്വാട്ട ഉയർത്തുക, വില്ലേജ് ഓഫീസർമാരുടെ പദവി ഡെപ്യൂട്ടി തഹസിൽദാരുടേതിന് തുല്യമാക്കി ഉയർത്തുക, തുടങ്ങിയാവശ്യങ്ങളുന്നയിച്ചാണ് കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ പണി മുടക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് സി. ബ്രഹ്മ ഗോപാലൻ, സെക്രട്ടറി ഹുസൈൻ പതുവന എന്നിവർ അറിയിച്ചു.
കളക്ടറേറ്റിൽ ജില്ലാ കളക്ടർക്കും ജില്ലയിലെ ഏഴ് താലൂക്ക് തഹസിൽദാർമാർക്കും തിങ്കളാഴ്ച പണിമുടക്ക് നോട്ടീസ് നൽകി. തുടർന്ന് ജീവനക്കാരുടെ പ്രകടനവും യോഗവും നടന്നു.