നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം സംഘടിപ്പിച്ച 'ഏകാത്മകം' മെഗാമോഹിനിയാട്ടത്തിൽ പങ്കെടുത്ത് ഗിന്നസ് ബുക്കിൽ ഇടംനേടിയ കെ.ആർ. കീർത്തന, ഭാഗ്യലക്ഷ്മി, കെ.എസ്. ആവണി എന്നിവരെ വയൽക്കര ശാഖ അനുമോദിച്ചു. ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉപഹാരം കൈമാറി. ഗുരുദേവ ജനകീയ വായനശാല സഹായനിധിയുടെ ബംബർ സമ്മാനക്കൂപ്പൺ വിതരണോദ്ഘാടനം ആലൂവ യൂണിയൻ യൂത്ത്മൂവ്മെന്റ് സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം രാജപ്പൻ എട്ടിയേടത്തിന് നൽകി നിർവഹിച്ചു. ശാഖാ പ്രസിഡന്റ് സി.എസ്. വേണു അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, മേഖലാ കൺവീനർ വി.എ. ചന്ദ്രൻ, ശാഖാ സെക്രട്ടറി സി.വി. ബിജീഷ്, വൈസ് പ്രസിഡന്റ് ജഗദബാബു, യൂത്ത് മൂവ്മെന്റ് മേഖലാ കൺവീനർ ജഗൽകുമാർ, എസ്.എൻ സംഘം സെക്രട്ടറി സി.വി. രജീഷ്, സുധീഷ് വെളിയത്തുകാട് എന്നിവർ പ്രസംഗിച്ചു.