പറവൂർ : പ്രളയത്തിൽ ഉപജീവനമാർഗം നഷ്ടപ്പെട്ട പറവൂർ മാർക്കറ്റിലെ വ്യാപാരികൾക്ക് പുനർജനി പദ്ധതിയിൽ ധനസഹായം വിതരണം ചെയ്തു. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ഡി. രാജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. എം.ജെ. രാജു, പി.പി. ജോയ്, രമേഷ് ഡി. കുറുപ്പ്, കെ.ബി. മോഹനൻ, ടി.എ. നവാസ്, ടി.ഡി. റീജൻ, ഡെന്നി തോമസ്, മിനി ഷിബു, എ.കെ. മണി, ടി.ഡി. ജോസഫ്, പി.സി. രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.