ആലുവ: എസ്.എൻ.ഡി.പി യോഗം കീഴ്മാട് ശാഖ പാർവതി അയ്യപ്പൻ കുടുംബയൂണിറ്റ് വാർഷികം ആലുവ യൂണിയൻ മേഖലാ കൺവീനർ സജീവൻ ഇടച്ചിറ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എം.കെ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എം.കെ. ഗിരീഷ്, വൈസ് പ്രസിഡന്റ് കെ.വി. കുമാരൻ എന്നിവർ സംസാരിച്ചു. കെ.കെ. സത്യൻ (കൺവീനർ), അജിത രഘു (ജോയിന്റ് കൺവീനർ), നാരായണൻകുട്ടി, സജി മോഹനൻ, ഉഷ മോഹനൻ, പ്രണിത ഷൈജു, ഹരിലാൽ (കമ്മിറ്റിഅംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.