ldf-park-paravur-
പുല്ലംകുളം അംബേദ്കർ പാർക്കിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് നടത്തിയ ധർണ കെ.എ. വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : പറവൂർ നഗരസഭയുടെ കീഴിലുള്ള പുല്ലംകുളം അംബേദ്കർ പാർക്കിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർക്കിന് മുന്നിൽ പ്രതിഷേധധർണ നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് കെ.എ. വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്തു. ടി.വി. നിഥിൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ. സുരേഷ്, കെ. സുധാകരൻ പിള്ള, എം.പി. ഏയ്ഞ്ചൽസ്, എം.ആർ. റീന, എസ്. ശ്രീകുമാരി തുടങ്ങിയവർ സംസാരിച്ചു.