cial

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിലെ (സിയാൽ) ഡ്യൂട്ടിഫ്രീയിൽ ഉപഭോക്താക്കൾക്കായി സംഘടിപ്പിച്ച സമ്മാനപദ്ധതിയിലെ വിജയികൾക്ക് കസ്‌റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ കെ. ഹരീഷ് സമ്മാനങ്ങൾ വിതരണം ചെയ്‌തു. സിയാൽ സി.എഫ്.ഒ സുനിൽ ചാക്കോ, ഡി.ജി.എം ജേക്കബ് ടി. എബ്രഹാം എന്നിവർ സംബന്ധിച്ചു.

ഒക്‌ടോബർ-ഡിസംബർ കാലയളവിൽ ഡ്യൂട്ടിഫ്രീയിൽ ഷോപ്പിംഗ് നടത്തിയവർക്കായാണ് സമ്മാനപദ്ധതി അവതരിപ്പിച്ചത്. ഡ്യൂട്ടിഫ്രീ ഉത്പന്ന വിതരണക്കാരായ ഡിയാജിയോയുടെ സഹകരണത്തോടെയായിരുന്നു പദ്ധതി. ഇരുമ്പനം സ്വദേശി മേരി ബേബി, പത്തനംതിട്ട സ്വദേശി രതീഷ് കെ. വിജയൻ, കോട്ടയം സ്വദേശി നീതുമോൾ ജേക്കബ് എന്നിവർ സ്വർണനാണയങ്ങൾ സ്വന്തമാക്കി.