കൊച്ചി: ജില്ലാ മെഡിക്കൽ ഓഫീസിൽ പ്രവർത്തിച്ചിരുന്ന കൊറോണ വൈറസ് കൺട്രോൾ റൂം കാക്കനാട് കളക്ടറേറ്റിലേക്ക് മാറ്റി. സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് വകുപ്പുകളുടെ കൃത്യമായ ഏകോപനം ഉറപ്പു വരുത്തുന്നതിനാണ് ഈ മാറ്റം.
കൺട്രോൾ റൂം നമ്പർ 0484 2368802
ഇന്ന് അഞ്ച് പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
ഇതിൽഏഴ് പേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവ് .എങ്കിലും രണ്ടാം ഘട്ട പരിശോധന ഫലത്തിന് ശേഷം മാത്രമേ അവരെ വിടുകയുള്ളു. അഞ്ചു പേരുടെ പരിശോധന ഫലം ഇനിയും വരാനുണ്ട്. എല്ലാവരുടെയും നില തൃപ്തികരമാണ്.
ഇന്ന് മൂന്ന് സാമ്പിളുകൾ പരിശോധനയ്ക്കായി ആലപ്പുഴ എൻ.ഐ. വി. യിലേക്ക് അയച്ചു.
#ഇതു വരെ സ്വീകരിച്ച നടപടികൾ
കളമശേരി ഗവ. മെഡിക്കൽ കോളേജിൽ ഐസൊലേഷൻ സൗകര്യം
ജില്ലാ മെഡിക്കൽ ഓഫീസിലെ ഐ.ഡി.എസ്.പി യൂണിറ്റിൽ മോണിറ്ററിംഗ് സംവിധാനം
24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം
വിവിധ വിഭാഗം ജീവനക്കാർക്ക് പരിശീലനംനൽകാനുംബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുവാനും പരിശീലനം ലഭിച്ച ഡോക്ടർമാരുടെ സംഘത്തെ ഒരുക്കി.
എയർപോർട്ട്, കൊച്ചിൻ പോർട്ട്, റെയിൽവേ സ്റ്റേഷൻ വഴി എത്തുന്ന യാത്രക്കാർക്ക് നൽകാൻഇംഗ്ലീഷിലും മലയാളത്തിലും ലഘുലേഖകൾ
നിരീക്ഷണത്തിൽ
ഇന്ന് പുതുതായി 36 പേർ കൂടി വീടുകളിൽ നിരീക്ഷണത്തിൽ
ജില്ലയിൽ കൊറോണ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച 297 പേർ
280 പേർ വീടുകളിൽ നിരീക്ഷണത്തിൽ
17 പേരെ ആശുപത്രികളിൽ നിരീക്ഷണത്തിന് വിധേയമാക്കി
12 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ
11 പേർ കളമശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ,
ഒരാൾ സ്വകാര്യ ആശുപത്രിയിൽ