തൃക്കാക്കര: തൃക്കാക്കര നഗരസഭാ പ്രദേശങ്ങളിൽ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി നഗരസഭ. ഇന്നലെ വൈകീട്ട് നഗരസഭ ചെയർപേഴ്സൻ ഉഷാ പ്രവീണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാർ , കൗൺസിലർമാർ നഗരസഭ സെക്രട്ടറി , മെഡിക്കൽ ഓഫീസർമാർ , ആരോഗ്യവിഭാഗം പ്രവർത്തകർ , ആശാപ്രവർത്തകർ , അങ്കൺവാടി ജീവനക്കാർ എന്നിവർ പങ്കെടുത്തു. പൊതു ജനങ്ങൾക്കിടയിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും അവബോധം നൽകുന്നതിനായി വ്യാപകമായ പ്രചാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു , നിരീക്ഷണത്തിലുള്ളവർ സർക്കാർ നിർദ്ദേശപ്രകാരം 20 ദിവസം പൊതുജനസമ്പർക്കം പൂർണമായും ഒഴിവാക്കുന്നു എന്ന് നിരന്തരം പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും തീരുമാനിച്ചു .