കൊച്ചി: എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള പ്രസാദഉൗട്ടിന്റെ ഉദ്‌ഘാടനം ഐ.ജി പി. വിജയൻ നിർവഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാരായ എം.കെ. ശിവരാജൻ, പ്രൊഫ.കെ. മധു, ക്ഷേത്രസമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, സെക്രട്ടറി എ. ബാലഗോപാൽ, വൈസ് പ്രസിഡന്റ് വി.എസ് .പ്രദീപ് , ടി.വി. കൃഷ്ണമണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രാവിലെ 10.30 ന് ആരംഭിച്ച പ്രസാദ് ഉൗട്ട് മൂന്നോടെ സമാപിച്ചു .13000 പേർ പ്രസാദഉൗട്ടിൽ പങ്കെടുത്തു. 1200 ഓളം പേർക്ക് ഒരേസമയമിരുന്ന് ഭക്ഷണം കഴിക്കാനാവുന്ന കൂറ്റൻപന്തലാണ് പ്രസാദഉൗട്ടിനായി ക്ഷേത്രസമിതി തയ്യാറാക്കിയിട്ടുള്ളത്.