കൊച്ചി: എസ്.സി.എം.എസിൽ സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ ചിത്രപ്രദർശനം 'വര 2020' കാരിക്കേച്ചറിസ്റ്റും ഇൻകംടാക്സ് ജോയിന്റ് കമ്മീഷണറുമായ സജീവ് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്യാംപസിലെ യുവകലാകാരന്മാരുടെ ചിത്രങ്ങളാണ് എക്സിബിഷനിലുള്ളത്.
എസ്.സി.എം എസ് സ്‌കൂൾ ഒഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് പ്രിൻസിപ്പൽ ഡോ. ജി.ശശികുമാർ, എസ്.സി.എം.എസ് മാധ്യമ വിഭാഗം മാനേജർ സനൽ പോറ്റി, എന്നിവർ സംസാരിച്ചു. അസോസിയേറ്റ് പ്രൊഫസർ ഡോ.ഫാത്തിമ മേരി ക്രോസിന്റെ മേൽനോട്ടത്തിലായിരുന്നു പ്രദർശനം.