കൊച്ചി: എസ്.സി.എം.എസ് സ്‌കൂൾ ഒഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് ക്യാംപസിലെ വിദ്യാർത്ഥിനികളുടെ കൂട്ടായ്മയായ 'സ്വര' വുമൺ സെൽ സംഘടിപ്പിച്ച ' കാൻസർ അലർട്ട് ശിൽപ്പശാലയിൽ അമൃത ആശുപത്രിയിലെ അർബുദചികിത്സാ വിഭാഗം റോബോട്ടിക് സർജറി സെന്റർ ക്ലിനിക്കൽ പ്രൊഫസർ ഡോ. അനുപമ ആർ. മുഖ്യപ്രഭാഷണം നടത്തി. കൊച്ചി സ്‌കൂൾ ഒഫ് മെഡിസിനിലെ ഗൈനക്കോളജിക്കൽ ഓങ്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലിപി മധുസൂദനൻ സംസാരിച്ചു. ആത്മ ധൈര്യം കൊണ്ട് ജീവിതം തിരികെ പിടിച്ച കാൻസർ വിന്നർമാരുടെ സംഘടനയായ കാൻസെർവ് സെക്രട്ടറി സുജാ നായർ അധ്യക്ഷത വഹിച്ചു.