കൊച്ചി: സങ്കീർണമായ ആഗോള സാഹചര്യങ്ങളിൽ ഉത്തരവാദിത്വമുള്ള നേതൃഗുണം സ്ഥാപനങ്ങളുടെ മേധാവികൾക്ക് അനിവാര്യമാണെന്ന് യു.കെയിലെ ഹൾ സർവകലാശാല അസോസിയേറ്റ് ഡീൻ പ്രൊഫ. ലീൻ ബരോ പറഞ്ഞു.
കേരള മാനേജ്‌മെന്റ് അസോസിയേഷൻ ഗ്ലോബൽ എം.ബി.എ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സായാഹ്ന പ്രഭാഷണം നിർവഹിക്കുകയായിരുന്നു ബരോ.കെ.എം.എ പ്രസിഡന്റ് ജിബു പോൾ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് രാജ്മോഹൻ നായർ സ്വാഗതവും സെക്രട്ടറി ബിബു പുന്നൂരാൻ നന്ദിയും പറഞ്ഞു.