കൊച്ചി: എ.ഐ.എസ്.എഫ് എറണാകുളം ലാ കോളേജ് യൂണിറ്റിന്റെയും എൻ.എം. അഭിഷേക് നിയമസഹായ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ എൽ.എൽ.ബി പ്രവേശന പരീക്ഷാ പരിശീലനം നൽകുന്നു. ഈമാസം 8 മുതൽ ആലുവ സി. അച്യുതമേനോൻ സെന്ററിൽ ആരംഭിക്കുന്ന ക്ലാസുകൾക്ക് അഭിഭാഷകരും മുൻ വർഷങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളും നേതൃത്വം നൽകും. വിവരങ്ങൾക്ക്: 9446225763, 8111984308.