പനങ്ങാട്.വാട്സാപ്പ്കൂട്ടായ്മയിലുടെ എറണാകുളം ഗാന്ധിഭവനിൽ ചേർന്ന ജൈവകർഷകരുടെ സമ്മേളനം കേരള സ്റ്റേറ്റ് ഇന്റഗ്രേറ്റഡ് ഓർഗാനിക് ഫാർമേഴ്‌സ് അസോസിയേഷന് രൂപം നൽകി.സംസ്ഥാന-ജില്ലാതല ഭാരവാഹികളെ തിരഞ്ഞെടുത്തു. ജൈവകൃഷി പ്രോത്സാഹിപ്പിക്കുക,വിത്തുകളുടെയും വിഭവങ്ങളുടെയും ലഭ്യത വർധിപ്പിക്കുക,കർഷക ചന്തകൾ,ഭക്ഷണശാലകൾ, ജൈവ വിഭവ വിപണന ശാലകൾ എന്നിവക്ക്തുടക്കം കുറിക്കുക തുടങ്ങിയവയാണ് ലക്ഷ്യം.ഡോ.ബാബു ജോസഫ് ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനംചെയ്തു. സംസ്ഥാനഭാരവാഹികളായി പ്രസിഡന്റ് ഡോ.ബാബു ജോസഫ്,ജനറൽ സെക്രട്ടറി,സുനിൽകുമാർ പുൽപ്പറ പനങ്ങാട്, ട്രെഷറർ പ്രിൻസ് ലിഡയസ് കർമ്മ,വൈസ് പ്രസിഡന്റ് മണിശങ്കർ,ജോയിന്റ് സെക്രട്ടറി സാഗരൻ, ഓഫീസ് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു. എറണാകുളം ജില്ലാ കമ്മറ്റി പ്രസിഡന്റ് മനോജ്കൊടമന,സെക്രട്ടറി അജിതജോർജ്,വൈസ് പ്രസിഡന്റ് ജോസ് കൊച്ചുപറമ്പിൽ, ജോയിന്റ് സെക്രട്ടറി:ബീമാബീവി,ട്രെഷറർ ജിതേഷ്കർമ്മ,എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ അഭിലാഷ്,ഷിഹാബ്, സുധീർ,രാജേഷ് കുമാർ, റംലഅബ്ദുൽ ഹമീദ്,എ.വി.നാരായണൻ എന്നിവരെയും തിരഞ്ഞെടുത്തു.