ചോറ്റാനിക്കര: കാഞ്ഞിരമറ്റം ആമ്പല്ലൂർ ശ്രീ നാരായണ ധർമ്മ പ്രകാശിനി സഭ വക ശ്രീ സുബ്രഹ്മണ്യപുരം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന കലശമഹോത്സവം ഇന്നു രാവിലെ 5.30ന് ഗണപതിഹോമം,ഉഷപൂജ ,ഗുരുപൂജ ,ഉപദേവത പൂജ,10.30 ന് കലശപൂജ തുടർന്ന് കലശാഭിഷേകം. വൈകിട്ട് 4 മുതൽ 6 വരെ നാഗരജാവിന് ഊട്ടും,തളിച്ചുകൊടുക്കലും.രാത്രി8ന് അത്താഴപൂജ തുടർന്ന് തുടർന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് താലം വരവ് 8.30 മുതൽ പ്രസാദ ഊട്ട് എന്നിവയോടെ നടത്തപ്പെടും.